തേഞ്ഞിപ്പലം: തൃശൂർ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയും തേഞ്ഞിപ്പലം ദീപ്തി കൾച്ചറൽ സെന്ററും സംയുക്തമായി കൂണ് കൃഷി പരിശീലന, വിപണന പരിപാടി സംഘടിപ്പിച്ചു. കാലിക്കട്ട് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ദീപ്ന ലത ഉദ്ഘാടനം ചെയ്തു.
ദീപ്തി കൾച്ചറൽ സെന്ററിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദീപ്തി കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. വിത്സൻ കോക്കാട്ട് അധ്യക്ഷനായിരുന്നു. യോഗത്തിൽ സംഘാടക സമിതി സെക്രട്ടറിമാരായ കെ.വി. അഗസ്റ്റിൻ, പി.ജെ. സണ്ണിച്ചൻ എന്നിവർ പ്രസംഗിച്ചു. കാലിക്കട്ടിലുള്ള എൻ സെയിൽ ബയോടെക്കിന്റെ പ്രതിനിധികളായ ഡോ. കെ. ശ്രീജ, മിനി ഫെസിൽ എന്നിവർ ക്ലാസ് നയിച്ചു.